62- ولا نكلف نفسا إلا وسعها ولدينا كتاب ينطق بالحق وهم لا يظلمون
ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ നാം ശാസിക്കുകയില്ല. സത്യം തുറന്നു പറയുന്ന ഒരു രേഖ നമ്മുടെ പക്കലുണ്ഡ്. അവരോട് അനീതി കാണിക്കപ്പെടുന്നതല്ല.كلف അടിച്ചേല്പിച്ചു/നിറ്ബന്ധിച്ചു/ശാസിച്ചു എന്നറ്ത്ഥം. يكلف ഭാവികാലക്രിയ. നിറ്ബന്ധിക്കുന്നു/ക്കും എന്നറ്ത്ഥം. وسع കഴിവ്, ശേഷി. لدي അരികെ/പക്കല്‍. لدينا നമ്മുടെ പക്കല്‍. نطق – ينطق സംസാരിക്കുന്ന/വിളിച്ചു പറയുന്ന
മനുഷ്യനെ സൃഷ്ടിച്ച അല്ലാഹുവിനു മനുഷ്യന്റെ മുഴുവന്‍ അവസ്ഥകളെക്കുറിച്ചും നന്നായി അറിയാം. അവരില്‍ ആരോഗ്യമുള്ളവരും ഇല്ലാത്തവരും, രോഗികളും ആരോഗ്യദ്രുഡഗാത്രന്മാരും, യാത്രക്കാരനും, വൃദ്ധന്മാരും യുവാക്കളും ധനികനും ദരിദ്രനും ഒക്കെയായി വിവിധ അവസ്ഥകളിലും സാഹചര്യങ്ങളിലുള്ളവരുണ്ണ്‍ദാകാം. അത് കൊണ്‍ദ് തന്നെ, ശരീഅത്ത് നിഷ്‌കറ്ശിച്ചിട്ടുള്ള ബാധ്യതകളും ഓരോരുത്തരുടെയും സാഹചര്യങ്ങള്‍ക്കും, അവസ്ഥകള്‍ക്കുമനുസരിച്ചായിരിക്കുക എന്നത് ദൈവകാരുണ്യത്തിന്റെ ഭാഗമാണു. രോഗിയും, ആരോഗ്യവാനും ഒരേ അളവിലും അവസ്ഥയിലും ഇബാദത്തു കര്‍മ്മങ്ങള്‍ ചെയ്യാന്‍ ബാധ്യസ്ഥരല്ല. സക്കാത്ത് ഇസലാമിന്റെ നെടും തൂണായിരിക്കെത്തന്നെ, ധനമുള്ളവനേ സക്കാത്ത് കൊടുക്കാന്‍ ശാസിക്കപ്പെട്ടിട്ടുള്ളൂ. ഹജ്ജാകട്ടെ, ആരോഗ്യം, സാബത്തികം, യാത്രാ സൌകര്യം തുടങ്ങി വിവിധ സാഹചര്യങ്ങള്‍ ഒത്തിണങ്ങി വരുബോഴാണ് നിര്‍ബന്ധമാകുന്നത് (من استطاع اليه سبيلا) ഇസ്ലാം ലളിതമാണു. ആയാസ രഹിതമാണ് അതിന്റെ അനുഷ്ടാനങ്ങളും ആചാരങ്ങളും.ആല്ലാഹു മനുഷ്യനു പ്രയാസം ഉണ്‍ദാകണമെന്നു ഉദ്ദ്യേശിക്കുന്നേയില്ലما يريد الله ليجعل عليكم من حرج
അല്ലാഹു നിങ്ങള്‍ക്ക് ലഗൂകരണമാണുദ്ദ്യേശിക്കുന്നത് (കാരണം) മനുഷ്യന്‍ ദുര്‍ബ്ബലനായാണു സൃഷ്ടിക്ക്പ്പെട്ടിരിക്കുന്നത്. يريد الله يخفف عنكم وخلق الإنسان ضعيفا (نساء 26) ദീനിന്റെ അനുഷ്ടാനം പ്രയാസകരമാക്കുന്ന ഒരു ശാസനയും അല്ലാഹു നല്‍കിയിട്ടില്ല. ആരെങ്കിലും ദീനിനെ പ്രയാസകരവും ഞെരുക്കവുമുഇള്ളതാക്കുന്നുവെങ്കില്‍ മതം അവനെ തോല്പിക്കുകയെയുള്ളു. (ഹദീസ്) അത് കൊണ്‍ദ് فالتقوا الله ماستطعتم (تغابن 16) കഴിവനുസരിച്ച നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുക.
അല്ലാഹുവിറ്റ്നെയടുക്കലുള്ള ഗ്രന്ഥം മനുഷ്യന്റെ കറ്മ്മങ്ങള്‍ രേഖപ്പെടുത്തിയ കറ്മ്മരേഖകയണെന്നും അല്ലാഹുവിന്റെ ജ്ഞാന രേഖയാണെന്നും(لوح المحفوظ) അഭിപ്രായപ്പെട്ടവരുണ്‍ദ്. രണ്‍ദായാലും ആ രേഖയില്‍ നിന്നും യാതൊന്നും വിട്ടുപോവുകയോ, എന്തെങ്കിലും അന്യായമായത് കൂട്ടിച്ചേര്‍ക്കുകയോ ചെയ്യപ്പെടുകയില്ല് എന്നത് ഉറ്പ്പാണ്‍.
ولدينا كتاب എന്നു പറഞ്ഞത്, മനുഷ്യന്റെ മുഴുവന്‍ കര്‍മ്മങ്ങളും നിലപാടുകളും അല്ലാഹു രേഖപ്പെടുത്തിക്കൊണ്‍ദിരിക്കുന്നു. ആ കര്‍മ്മരേഖയില്‍ നിന്നു യാതൊന്നും വിട്ടുപോവുകയോ, അധികമായി കൂട്ടിച്ചേര്‍ക്കപ്പെടുകയോ ഇല്ല. വിചാരണ വേളയില്‍ ആ രേഖ മനുഷ്യന്റെ കയ്യില്‍ നല്‍ക്പ്പെടുകയും, തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായി വായിപ്പിക്കപ്പെടുകയും ചെയ്യും.
هذا كتابنا ينطق عليكم بالحق إنا كنا نستنسخ ما كنتم تعملون جاثية 29
ഇതാ നമ്മുടെ രേഖ. നിങ്ങള്‍ക്കെതിരായി അത് സത്യം തുറന്നു പറയുന്നതാണു. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്‍ദിരുന്നതെല്ലാം നാം എഴുതിക്കുന്നുണ്‍ദായിരുന്നു.
ووضع الكتاب فتري المجرمين مشفقين مما فيه ويقولون يا ويلتنا مالهذا الكتاب لا يغادر صغيرة ولا كبيرة إلا أحصيها ووجدوا ماعملوا حاضرا ومايظلم ربك أحدا (49 الكهف)
കറ്മ്മങ്ങളുടെ രേഖ വെക്കപ്പെടും. അപ്പോള്‍ കുറ്റവാളികളെ അതിലുള്ളതിനെപ്പറ്റി ഭയമുള്ളവരായ നിലയില്‍ നിനക്കു കാണാം. അവറ് പറയും. അയ്യോ, ഞങ്ങള്‍ക്ക് നാശം. ഇതെന്ത് രേഖയാണു. ചെറുതോ വലുതോ ആയ ഒന്നും തന്നെ അത് കൃത്യമായി രേഖപ്പെടുത്താതെ വിട്ടു കളയുന്നില്ലല്ലോ. തങ്ങള്‍ പ്രവറ്ത്തിച്ചതൊക്കെ രേഖയില്‍ അവറ് കണെദത്തും. നിന്റെ രക്ഷിതാവ് യാതൊരാളോടും അനീതി കാണിക്കുകയില്ല. وهم لا يظلمون അവര്‍ ചെയ്തത് നഷ്ടപ്പെട്ടു പോവുകയോ, ചെയ്യാത്തത് കൂട്ടിച്ചേര്‍ക്കപ്പെടുകയോ ഇല്ല.
No comments:
Post a Comment