ജീവിതത്തില്‍ നന്മ നിറക്കാന്‍ ധൃതികൂട്ടുന്നവരും അതിന്നായി മത്സരിക്കുന്നവരുമായ വിശ്വാസികളുടെ സവിഷേതകല്‍ എടുത്തു പറയുന്നു.
إن الذين هم من خشية ربهم مشفقون -57
(തീറ്ച്ചയായും തങ്ങളുടെ രബ്ബിനെപ്പറ്റിയുളള ഭയത്താല്‍ നടുങ്ങുന്നവര്‍)
خشية എന്നാല്‍ ഭയം (خوف) എന്നറ്ത്ഥം. അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചുള്ള പേടി എന്ന് വിവക്ഷ. أشفق-يشفق – إشفاق എന്നാല്‍ ആശങ്ക. مشفق എന്നതിന്റെ ബഹുവചനരൂപമാണു مشفقون . ഭയം(خوف) എന്ന് പറയുന്നതിനേക്കാള്‍ അര്‍ത്ഥപൂര്‍ണ്ണമാണു إشفاق എന്ന പ്രയോഗം. ആശങ്കയും ഉല്‍കണ്ഠയും നിറഞ്ഞ ഭയം എന്നര്‍ത്ഥം.
വിശാസികള്‍ അല്ലാഹുവിനെക്കുറിച്ച് തികഞ്ഞ പ്രതീക്ഷവെച്ചു പുലര്‍ത്തുന്നവരാണെങ്കില്‍ കൂടി അവ്ന്റെ ശിക്ഷയെക്കുറിച്ച് കടുത്ത ഭയവും പേടിയുമുള്ളവരായിരിക്കും.
അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വശമാണു ഖുര്‌ആന്‍ ഏറെ പ്രതിപാദിച്ചിട്ടുള്ളതെങ്കിലും അവന്റെ ശിക്ഷ അര്‍ഹിക്കുന്നവര്‍ക്ക് അത് കടിന കഠോരമായിരിക്കുമെന്ന് ഖുറ്ആന്‍ പറയുന്നു. إن ربك لذو مغفرة للناس علي ظلمهم وإن ربك لشديد العقاب (العد -6) തീര്‍ചയായും, നിന്റെ രക്ഷിതാവ് മനുഷ്യര്‍ അക്രമം പ്രവര്‍ത്തിച്ചിട്ടു കൂടി അവര്‍ക്കു പാപമോചനം നല്‍കുന്നവനത്രെ, തീര്‍ച്ചയായും, നിന്റെ രക്ഷിതാവ് കഠിനമായി ശിക്ഷിക്കുന്നവനുമാണ്‍.നുഅമാനുബുനു ബഷീര്‍ നബി(സ) പറയുന്നതായി കേട്ടു എന്ന് പറഞ്ഞുകൊണ്‍ദ് പറഞ്ഞു. തീര്‍ച്ചയായും നരകത്തിലെ ഏറ്റവും നിസ്സാരമായ ശിക്ഷ ഒരു മനുഷ്യന്റെ കാല്പാദങ്ങള്‍ക്കിടയില്‍ ഒരു തീക്കനല്‍ വെക്കുന്നതായിരിക്കും. അതിന്റെ ചൂട് നിമിത്തം അവന്റെ തലച്ചോറ് തിളച്ചു മറിയും. മറ്റുള്ളവരുടെയൊക്കെ ശിക്ഷ അവന്റേതിനേക്കാല്‍ ലഘുവായിട്ടേ അവനു തോന്നുകയുള്ളൂ. (ബുഖാരി-മുസ്ലിം)
അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചുള്ള ഈ ഭയവും പേടിയും കാരണം സദാ അനുസരണയില്‍ ഉറച്ചു നില്‍കാനും തെറ്റില്‍ വീണ്‍ പോവാതിരിക്ക്നുമുള്ള കരുതല്‍ എപ്പോഴുമവന്റെ ജീവിതത്തിലുണ്‍ദാവും.
58 – والذين هم بآيات ربهم يؤمنون
(തങ്ങളുടെ രക്ഷിതവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും)
അല്ലാഹുവിന്റെ സാന്നിദ്ധ്യത്തെയും അസ്ഥിത്വത്തെയും സ്ഥാപിക്കുന്ന തെളിവുകളും രേഖകളും (അത് പ്രാപഞ്ചിക പ്രതിപാസമാകട്ടെ, പാരായണം ചെയ്യപ്പെടുന്ന വേദവാക്യങ്ങളാകട്ടെ) അവയൊക്കെയും അവര്‍ക്ക് വിശ്വാസത്തില്‍ വര്‍ദ്ധനവ് നല്‍കുന്നതും ദൈവീകമാണെന്ന് അംഗീകരിക്കുന്നതിനു മടിയില്ലാത്തതുമാണു. ഖുര്‌ആന്‍ വചനങ്ങളുടെ ദൈവീക പിന്‍ബലത്തെക്കുറിച്ച് അവര്‍ക്ക് തരിബ്ബും സംശയമുണ്‍ദാകില്ലന്ന് മാത്രമല്ല, ഓരോ വചനവും അവരില്‍ വിശ്വാസവര്‍ദ്ധനവ് സൃഷ്ടിക്കുകയാണ് ചെയ്യുക.
إنما المؤمنون الذين إذا ذكر الله وجلت قلوبهم وإذا تليت عليهم آياته زادتهم إيمانا وعلي ربهم يتوكلون (الأنفال – 2)
അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ചു നടുങ്ങുകയും അവന്റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചു കേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണു വിശ്വാസികള്‍.
59 – والذين هم بربهم لا يشركون
തങ്ങളുടെ രക്ഷിതവിനോട് പങ്കു ചേര്‍ക്കാത്തവരും
ശുദ്ധ തൌഹീദിന്റെ വാക്താക്കളും, ശിര്‍ക്കിന്റെ ലാഞ്ജന ജീവിതത്തില്‍ വന്നുപോവാത്തവരുമായിരിക്കുമവര്‍. ഇമാം റാസിയുടെ വീക്ഷണത്തില്‍ ഇവിടെ ഉദ്ദേശിക്കുന്നത്, ചെറിയ ശിര്‍ക്കിനെയാണു. അതായത് رياء() നെ. (الشرك الأصغر الرياء ) വിശ്വാസ-കര്‍മ്മങ്ങളില്‍ യതൊരു തരത്തിലുമുള്ള ശിര്‍ക്കും വരാതിരിക്കുന്നതോടൊപ്പം, കര്‍മ്മങ്ങള്‍ അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷമാക്കിയും മറ്റാരെയും കാണിക്കാന്‍ വേണ്‍ദിയല്ലാതെയുമായിരിക്കുമെന്നുദ്ധേശ്യം. എത്ര തീവ്രമായ ഭക്തിയും ശിറ്ക്കിന്റെ അംശം കലരുന്നതോടെ നിഷ്ഫലവും അല്ലാഹുവിന് താല്പര്യമില്ലാത്തതുമായി മാറുന്നു. മറ്റുള്ളവരുടെ പ്രശംസയും ശ്രദ്ധയും നേടാന്‍ വേണ്‍ദി ചേയ്യുന്നതിന്റെയും അവസ്ഥ അത് തന്നെ. إن الشرك لظلم عظيم (തീര്‍ച്ചയായു, ശിര്‍ക്ക് കടുത്ത അക്രമം തന്നെ…
60 – والذين يؤتون ما آتوا وقلوبهم وجلة أنهم إلي ربهم راجعون
(രക്ഷിതാവിലേക്ക് തങ്ങള്‍ മടങ്ങിച്ചെല്ലേണ്‍ദവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോട് കൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരും)
يؤتون ما آتوا എന്നതിന്‍ അവര്‍ നല്‍കുന്ന ദാനധര്‍മ്മങ്ങളെന്നും, അവര്‍ ചെയ്യുന്ന സല്‍കര്‍മ്മങ്ങളെന്നും ഉദ്ദേശിക്കപ്പെടുന്നതായി പറയപ്പെടുന്നുണ്‍ദ്. آتي – يوتي എന്നെടുക്കുബോള്‍ പ്രവര്‍ത്തിയില്‍ കൊണ്‍ദു വന്നതെന്നും, أعطي – يعطي എന്നെടുക്കുബോള്‍ ചിലവഴിച്ചത് എന്നും അര്‍ത്ഥം വരുന്നു. وجل എന്നാല്‍ ഭയം എന്നര്‍ത്ഥം. സ്ത്രീലിംഗപ്രയോഗമാണ് وجلة അതായത് അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച പേടിയും തന്റെ സല്‍കര്‍മ്മങ്ങളെക്കുറിച്ച ആശങ്കയുമെന്നര്‍ത്ഥം.
വിശ്വാസത്തില്‍ അടിയുറച്ചവര്‍ തങ്ങളുടെ ഒരോ കാലടികളും ഭയത്തോടെയും കരുതലോടെയുമായിരിക്കും മുന്നോട്ട് വെക്കുക. അവര്‍ സല്‍ക്കര്‍മ്മനിരതരാണെങ്കില്‍ കൂടി ആത്മ വിശ്വാസത്താലവര്‍ക്ക് സമാധാനമടയാന്‍ കഴിയില്ല. കാരണം തങ്ങളുടെ കര്‍മമങ്ങളുടെയും ദാനധര്‍മ്മങ്ങളുടെയും സ്വീകാര്യതയെക്കുറിച്ച ആശങ്ക തന്നെ. അത്കൊണ്‍ദ് തന്നെ, വിശ്വാസികള്‍ സദാ കരുതലോടെയും പിഴവുകള്‍ വരാതിരിക്കാനുള്ള ശ്രദ്ധയോടെയുമായിരിക്കും മുന്നോട്ട് നീങ്ങുക.
ആയിശ(റ) നബി(സ)യോട് والذين يؤتون ما آتوا എന്ന ആയത്തിനെക്കുറിച്ച് ചോദിച്ചു. റസൂലേ, ഈ വചനം വ്യഭിചരിക്കുകയും, കള്ളു കുടിക്കുകയും മോഷ്ടിക്കുകയും ചെയ്തിട്ട് അതിന്റെ പേരില്‍ അല്ലാഹുവിന്റെ ശിക്ഷയെ പേടിക്കുന്നവരെക്കുറിച്ചാണോ ? റസൂല്‍ പറഞ്ഞു. അല്ലാ സിദ്ദീഖിന്റെ മകളെ, നമസ്കരിക്കുകയും, നോബ്ബ് നോല്‍ക്കുകയും സക്കാത്ത് നല്‍കുകയും ചെയ്തിട്ട്, തന്റെ അത്തരം കര്‍മ്മങ്ങള്‍ അല്ലാഹുവിന്റെയടുക്കല്‍ സ്വീകരിക്കപ്പെടാതെ പോകുമോ എന്ന് ആശങ്കപ്പെടുന്നവരെക്കുറിച്ചാണ്.
വിഞ്ജാനികള്‍ക്കു തങ്ങളില്‍ വന്നു പോകുന്ന പിഴവുകളെക്കുറിച്ചുള്ളതിനേക്കാള്‍ ആശങ്കയും വേവലാതിയും തങ്ങള്‍ ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങളെക്കുരിച്ചും അല്ലാഹിവിന്റെയടുക്കല്‍ അതിന്റെ സ്വീകാര്യതയെക്കുറിച്ചുമായിരിക്കും ഉണ്‍ദായിരിക്കുക. കാരണം, പിഴവുകള്‍ തിരിച്ചറിഞ്ഞാല്‍ അത് പാശ്ചാത്താപ്ത്തിലൂടെ മായ്ച്ചുകളയാം. പക്ഷെ, ചെയ്ത സല്‍കര്‍മ്മങ്ങള്‍ അല്ലാഹുവിന്റെയടുക്കല്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നുവോ എന്നറിയാന്‍ വിചാരണനാള്‍ വരെ കാത്തിരിക്കുകയല്ലാതെ മാര്‍ഗ്ഗമൊന്നുമില്ലല്ലോ. അന്ന് ഫലം മറിച്ചായാല്‍ തിരുത്താന്‍ അവസരവുമില്ല.
61 – ألئك يسارعون في الخيرات وهم لها سابقون
(അവരത്രെ നന്മകളില്‍ ധൃതിപ്പെട്ട് ചെല്ലുന്നവറ്. അവരത്രെ അവയില്‍ മുബെ ചെന്നെത്തുന്നവരും.)
വിശ്വാസികള്‍ക്ക് അല്ലാഹുവിന്റെ കല്പനകള്‍ ചെയ്തു തീര്‍ക്കാന്‍ ധൃതിയും പുണ്യങ്ങളില്‍ മുബിലെത്താനുള്ള അഭിവാഞ്ചയും സദാ ഉണ്‍ദായിരിക്കും. അല്ലാഹുവിന്റെ കണിശമായ വിചാരണയെക്കുറിചച് അവര്‍ ബേചാറിലായിരിക്കും. فمن نوقش فقد هلك (ആര്‍ കണിശമായി വിചാരണ ചെയ്യപ്പെട്ടുവൊ അവന്‍ നശിഛത് തന്നെ) എന്ന നബിവചനം അവരെ ആശങ്കപ്പെടുത്തിക്കൊണ്‍ദിരിക്കും. ഹസനുല്‍ ബസരി (റ) പറഞ്ഞു. വിശ്വാസിയില്‍ കര്‍മോത്സുകതക്കൊപ്പം ആശങ്കയും, അവിശ്വാസിയില്‍ തിന്മകള്‍ക്കൊപ്പം നിര്‍ഭയത്ത്വവുമായിരിക്കും സമ്മേളിച്ചിരിക്കുക
No comments:
Post a Comment