ഖുര്‍ആന്‍ ലേണിംങ്ങ് ക്ലാസ്(QLS)
പാഠ ഭാഗം : മുഅമിനൂന്‍ : 63 – 67
സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്‍ദ
- 63 بل قلوبهم في غمرة من هذا ولهم أعمال من دون ذلك هم لها عاملون
പക്ഷെ, അവരുടെ ഹൃദയങ്ങള്‍ ഈ കാര്യത്തെപ്പറ്റി അശ്രദ്ധയിലാകുന്നു. അവര്‍ക്കത് കൂടാതെയുള്ള ചില പ്രവൃത്തികളാണുള്ളത്. അവരത് ചെയ്തുകൊണ്‍ദിരിക്കുകയാകുന്നു
غمرة എന്നാല്‍ അശ്രദ്ധ, മൂടി/ അഞ്ജത. غمرة من هذا എന്നത് കൊണ്‍ദുദ്ദേശ്യം, ഖുറ്‌ആനെക്കുറിച്ചുള്ള അശ്രദ്ധ, നന്മതിന്മകളുടെ ലിഖിതം/ മുബ്ബ് പറഞ്ഞ സജ്ജനങ്ങള്‍ സല്‍കറ്മ്മങ്ങള്‍ ചെയ്തു ജീവിക്കുന്നതിനെക്കുറിച്ചൊക്കെയാകാം.
أعمال من دون ذلك എന്നാല്‍ വിശാസികളുടെ വഴിയല്ലാത്ത, കുറ്റകരമായ തിന്മകളും നീചപ്രവര്‍ത്തനങ്ങളും.
**********
- 64 حتي إذا أخذنا مترفيهم بالعذاب إذا هم يجئرون
അങ്ങനെ അവരിലെ സുഖലോലുപന്മാരെ ശിക്ഷയിലൂടെ നാം പിടികൂടിയപ്പോള്‍ അവരതാ നിലവിളി കൂട്ടുന്നു.
مترف സുഖിയന്‍/ആഡംബര്പ്രിയന്‍ . يجئرون അവര്‍(സഹായമര്‍ത്ഥിചു) നിലവിളി കൂട്ടുന്നു.
******************
- 65 لا تجئروا اليوم إنكم منا لا تنصرون
നിങ്ങളിന്നു നിലവിളി കൂട്ടേണ്‍ദ. തീര്‍ച്ചയയും നിങ്ങള്‍ക്കു നമ്മുടെ പക്കല്‍ നിന്നു സഹായം നല്‍കപ്പെടുകയില്ല.
-66 قد كانت آياتي تتلي عليكم فكنتم علي أعقابكم تنكصون
എന്റെ തെളിവുകള്‍ നിങ്ങള്‍ക്ക് ഓതി കേള്‍പ്പിക്കപ്പെടാറുണ്‍ദായിരുന്നു. അപ്പോള്‍ നിങ്ങള്‍ പൊങ്ങച്ചം നടിച്ചു കൊണ്‍ദു പുറം തിരിഞ്ഞുപോകുകയായിരുന്നു.
- 67 مستكبرين به سامرا تهجرون
ഒരു രാക്കഥയെന്നോണം നിങ്ങള്‍ അതിനെപ്പറ്റി (ഖുറ്‌ആനിനെപ്പറ്റി) അസംബന്ധങ്ങള്‍ പുലബുകയായിരുന്നു.
ഖുര്‍ആനെ ആക്ഷേപിക്കുക, ആളുകള്‍ ഖുര്‍ആന്‍ ശ്രദ്ധിക്കാതിരിക്കാന്‍ ബഹളമുണ്‍ദാക്കുക, പ്രവാചകന്‍(സ)യെക്കുറിച് അപവാദങ്ങളും കള്ളക്കഥകളും പറഞ്ഞു പരത്തുക തുടങ്ങി വിവിധ രൂപത്തിലുള്ള ആരോപണങ്ങളും അപവാദങ്ങളും പ്രചരിപ്പീക്കലായിരുന്നു മുശ്‌രിക്കുകളുടെ ഏര്‍പാട്
***************************************************************************************
അല്ലാഹുവിന്റെ ശാസനകളിലും നിര്‍ദ്ദേശങ്ങളിലും മനുഷ്യനു കഴിയാത്തതൊന്നും ഇല്ല. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലം രേഖപ്പെടുത്തി സൂക്ഷിക്കുന്നുണ്‍ദ് താനും. ഈ വസ്തുതകളെക്കുറിച്ച് തികഞ്ഞ അശ്രദ്ധയിലും അവഗണയിലുമാണ്‍ അവിശ്വാസികളുള്ളതെന്നു മാത്രമല്ല, വിശാസികളായ ആളുകള്‍ മതത്തിന്റെ ലാളിത്വത്തിന്റെ തണലില്‍ നിന്നുകൊണ്‍ദ് നന്മകളില്‍ മുന്‍കടന്നതും സല്‍കര്‍മ്മങ്ങളില്‍ മുന്നോട്ട് പോയതുമൊന്നും ഗൌനിക്കാതെ തങ്ങളുടേതായ തിന്മകളിലും ദുശ്‌കര്‍മ്മങ്ങളീലും മുഴുകിയിരിക്കുകയുമാണവര്‍
അങ്ങിനെയിരിക്കെ, അവരെ അല്ലാഹുവിന്റെ ശിക്ഷ പിടി കൂടിയപ്പോള്‍, അവരതാ സഹായമഭ്യര്‍ത്തിച്ചു നിലവിളിക്കുകയായി. പക്ഷെ എനി വിളിച്ചു കരഞ്ഞിട്ട് ഫലമില്ല. അവസരം കൈവിട്ടു പോയി. ചിന്തിക്കാനും ഗ്രഹിക്കാനുമാവശ്യമായ സമയവും സാഹചര്യങ്ങളും വേണ്‍ദത്ര തെളിവുകളും നല്‍കപ്പെട്ടിരുന്നുവല്ലൊ. അതൊന്നുമ് ഉപയോഗപ്പെടുത്താതെ അശ്രദ്ധയിലും അവഗണനയിലുമായി കാലം കഴിക്കുകയാണ്‍ ചെയ്തത്. അഹങ്കാരവും ഗര്‍വ്വും, വസ്തുതകള്‍ അംഗീകരിക്കുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിക്കുകയാണുണ്‍ദായത്. തങ്ങള്‍ കഅബയുടെ പരിപാലകരും ഹാജിമാര്‍ക്ക് വെള്ളം കൊടുക്കുന്നവരുമാണ്‍. അത്തരം കാര്യങ്ങള്‍ വിശ്വസിക്കുന്നതിനേക്കാള്‍ മഹത്തരമാണ്. അത് കൊണ്‍ദ് ഞങ്ങള്‍ വിശ്വസിക്കേണ്‍ദതില്ല എന്ന അഹങ്കാരമായിരുന്നു മക്കാ മുശ്‌രിക്കുകള്‍ക്ക്.
ഏതൊരു അവിശാസിയും ദുര്‍മാര്‍ഗ്ഗിയും ജീവീതകാലത്ത് വിശുദ്ധ ഖുര്‍ആനിന്റെ നിര്‍ദ്ദേശങ്ങളെ തള്ളിക്കളയുകയോ, അവഗണിക്കുകയോ ആണ്‍ ചെയ്യുകയെങ്കിലും, പിന്നീട് മരണശേഷം, അല്ലാഹുവിന്റെ ശിക്ഷ മുന്നില്‍ ബോധ്യപ്പെടുബോള്‍, തന്റെ മുന്‍ നിലപാടുകളെക്കുറിച്ച് പുനറ്ചിന്തയുണ്‍ദാകുകയും, ദുനിയാവിലേക്ക് ഒരു തിരിച്ചുപോക്ക് ലഭ്യമായിരുന്നുവെങ്കില്‍, സല്‍കര്‍മ്മങ്ങള്‍ ചെയ്തു നല്ല മുസ്ലിമായി ജീവിക്കാമെന്ന് ആശിച്ചു പോവുകയും അല്ലാഹുവിനോട് പറഞ്ഞു നോക്കുകയും ചെയ്യും. പക്ഷെ അല്ലാഹുവിന്റെ മറുപടി
, وأما الذين كفروا أفلم تكن آياتي تتلي عليكم فاستبكبرتم وكنتم قوما مجرمين (الجاثية 31)
എന്നാല്‍ അവിശ്വസിച്ചവരാരോ (അവരോട് പറയപ്പെടും) എന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കു ഓതിക്കേള്‍പിക്കപ്പെട്ടിരുന്നില്ലേ? എന്നിട്ട് നിങ്ങള്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ഒരു ജനതയാകുകയും ചെയ്തു.
وهم يصطرخون فيها ربنا أخرجنا نعمل صالحا غير الذي كنا نعمل أولم نعمركم ما يتذكر فيه من تذكر وجاءكم النذير فذوقوا فما للظالمين من نصير (فاطر-37)
അവര്‍ അവിടെ വെച്ചു മുറവിളി കൂട്ടും. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ പുറത്തയക്കേണമേ, മുബ് ചെയ്തിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഞങ്ങള്‍ സല്‍ക്കര്‍മ്മം ചെയ്തു കൊള്ളാം. അപ്പോള്‍ നാം പറയും. ആലോചിക്കുന്നവനു ആലോചിക്കാന്‍ മാത്രം നിങ്ങള്‍ക്കു നാം ആയുസ്സ് തന്നില്ലേ? താക്കീതുകാരന്‍ നിങ്ങളുടെ അടുത്തു വരികയും ചെയ്തു. അതിനാല്‍ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക. അക്രമികള്‍ക്കു യാതൊരു സഹായവുമില്ല.
No comments:
Post a Comment