Tuesday, May 17, 2011

പ്രവാചകനിലൂടെ ഖുറ്‌ആനിലേക്ക്

 ഖുറാന്‍ ലേണിംങ്ങ് ക്ലാസ്(QLS)
പാഠ ഭാഗം :   മുഅ‌മിനൂന്‍ : 68– 70

أَفَلَمْ يَدَّبَّرُوا۟ ٱلْقَوْلَ أَمْ جَآءَهُم مَّا لَمْ يَأْتِ ءَابَآءَهُمُ ٱلْأَوَّلِينَ(68

ഈ വാക്കിനെ (ഖുർആനിനെ) പ്പറ്റി അവർ ആലോചിച്ചു നോക്കിയിട്ടില്ലേ?. അതല്ല, അവരുടെ പൂർവ്വ പിതാക്കൾക്കു വന്നിട്ടില്ലാത്ത ഒരു കാര്യമാണോ അവര്‍ക്കു വന്നു കിട്ടിയിരിക്കുന്നത്?

يتدبر  വിലെ ت  യെ ദാലില്‍  ലയിപ്പിച്താണുيدبر   ആയത്. (ഭാവി/വര്‍ത്തമാന കാല ക്രിയ)  ചിന്തിക്കുക, ആലോചിക്കുക എന്ന് അർത്ഥം.  
  القول (വാക്ക്) കൊണ്ട് ഉദ്ദ്യേശിക്കുന്നത് ഖുർആനെയാണ്‍ . أم جاءهم  അഥവാ താങ്കൾക്ക് വന്നിരിക്കുന്നുവോ ما لم يأت  വന്നിട്ടില്ലാത്തത് آباءهم  അവരുടെ പിതാക്കള്‍ക്ക് الأولين  പൂർവ്വീകരായ
_________________________________________________________________ 
 ‏أَمْ لَمْ يَعْرِفُوا۟ رَسُولَهُمْ فَهُمْ لَهُۥ مُنكِرُونَ(69)

അതല്ല. അവരുടെ ദൂതനെ അവർക്കു പരിചയമില്ലാഞ്ഞിട്ടാണോ അവർ അദ്ദേഹത്തെ നിഷേധിക്കുന്നത്?
أم لم يعرفوا  അതല്ല, അവർ അറിഞ്ഞിട്ടില്ലയോ  رسولهم  അവരുടെ ദൂതനെ  فهم  എന്നാൽ അവരാകട്ടെ   له  അദ്ദേഹത്തെ (റസൂലിനെ)  منكرون  നിഷേധിക്കുന്നവരാണ്‍.
 __________________________________________________________________
 ‏أَمْ يَقُولُونَ بِهِۦ جِنَّةٌۢ ۚ بَلْ جَآءَهُم بِٱلْحَقِّ وَأَكْثَرُهُمْ لِلْحَقِّ كَرِهُونَ   (70)

അതല്ല. അദ്ദേഹത്തിനു ഭ്രാന്തുണ്ടെന്നാണോ അവർ പറയുന്നത്? അല്ല. അദ്ദേഹം അവരുടെയടുക്കൽ സത്യവും കൊണ്ട് വന്നിരിക്കുകയാണ്‍. എന്നാൽ അവരിൽ അധികപേരും സത്യത്തെ വെറുക്കുന്നവരത്രെ.

أم يقولون  അല്ലെങ്കിൽ അവര് പറയുന്നുവോ  به  അദ്ദേഹത്തെ ക്കുറിച്ച്  جنة  ഭ്രാന്ത (നാണെന്ന്) جنون)  ന്റെ ബഹുവചന രൂപമാണു  جنة  . ബുദ്ധിഭ്രമം) بل  എന്നാല്‍  جاءهم  അദ്ദേഹം അവർക്കു വന്നിരിക്കുന്നു  بالحق  യഥാർത്ഥ്യവും കൊണ്ട്  وأكثرهم  അവരില്‍ അധികമാളുകാളും  للحق   യാഥാർത്ഥ്യത്തോട് كارهون   വെറുപ്പു പുലർത്തുന്നവരാണ്‍.
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-------------------------------------------------------------------------------------------------------
അവിശ്വാസികളുടെ പുറം തിരിഞ്ഞു നിൽകലിനു കാരണമായി ഖുർആന്‍ പറയുന്നത് അവർക്കു വസ്തുതകൾ  അറിയാത്തത് കൊണ്ടല്ല. മറിച്ചു ബോധപൂർവ്വം സത്യത്തോട് മുഖം തിരിഞ്ഞു നിൽക്കുകയാണ്‍.  അഹങ്കാരവും അസൂയയുമാണതിനു കാരണം. 
അവിശ്വാസികളുടെ നിലപാടുകൾ തീർത്തും അവസരവാദപരവും സത്യത്തിന്റെ നേരെ മുഖം തിരിഞ്ഞു നിൽക്കലുമാണെന്നതിനു രണ്ടു വസ്തുതകളാണ്‍ അല്ലാഹു മുന്നോട്ട് വെക്കുന്നത്. 

  1. അവർ ഖുർആനെക്കുറിച്ചു ചിന്തിച്ചു നോക്കാത്തത്.
  2. നബി(സ) യെക്കുറിച്ച് ശരിക്കറിയാമായിരുന്നിട്ടും മനസ്സാക്ഷിയെ വഞ്ചിച്ചു കൊണ്ടു അദ്ദേഹത്തെ തിരസ്കരിക്കുന്നത്. അജ്ഞത നടിക്കുകയും പ്രവാചകനിൽ ഭുദ്ധിഭ്രമം ആരോപിക്കുകയും ചെയ്യുന്നത്. 
വിശുദ്ധ ഖുർആനിന്റെ ആധികാരികത മുഹമ്മദ് (സ)യുടെ വ്യക്തിത്വവുമായി വളരെയധികം ബന്ധപ്പെട്ട് നില്‍കുന്നു. റസൂലിനെ അവർക്കു വളരെ നന്നായി അറിയാം. അവര്‍ക്കിടയിലാണദ്ദേഹം ജിവിച്ചിരുന്നത്. അദ്ദേഹത്തിന്റെ വിശ്വസ്തതയും സത്യസന്ധതയും അവർക്കു സുപരിചിതവും സർവ്വ സമ്മതവുമാണു. അദ്ദേഹം സ്വാർത്ഥനോ കളവു പറയുന്നവനോ ആണെന്ന് അവർ ഒരിക്കൽ പോലും അഭിപ്രായപെട്ടിട്ടില്ല.  അവർക്കിടയിൽ “അൽ അമീനായി “ മുഹമ്മദ് നബി(സ) മാത്രമേ ഉണ്ടായിരുന്നുള്ളു.  സ്വന്തം താല്‍പ്പര്യാർത്ഥം പോലും കളവു പറയാത്ത മുഹമ്മദ് പിന്നെ എന്തിന്‍ അല്ലാഹുവിന്റെ പേരില്‍ കളവു പറയണം എന്നത് ചിന്തക്ക് വിഷയമാക്കേണ്ടതാണ്. കളങ്കിതനും സ്വാർത്ഥിയുമായിരുന്നുവെങ്കിൽ അദ്ദേഹത്തിനു ഖുർആനിന്റെ കർതൃത്ത്വം സ്വയം ഏറ്റെടുക്കാമായിരുന്നു. പക്ഷെ, അദ്ദേഹം ഖുറ്‌ആനിലെ ഒരു അക്ഷരം പൊലും തന്റേതല്ലെന്നും അല്ലാഹുവിന്റെ മാത്രം ഗ്രന്ഥമാണെന്നുമാണ്‍ പറഞ്ഞത്.

ഭൗധിക താല്പര്യങ്ങളാണ് അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നതെങ്കിൽ, രാജാധികാരം, സമ്പത്ത്, കാമിനിമാര് തുടങ്ങി നിരവധി മോഹന വാഗ്ദാനങ്ങൾ അദ്ദേഹത്തിന്റെ മുമ്പിൽ വന്നപ്പോൾ അദ്ദേഹത്തിന്‍ സ്വീകരിക്കാമായിരുന്നു. മറിച്ച് അദ്ദേഹം അവയെയൊക്കെ തിരസ്‌കരിക്കുകയാണുണ്ടായത്.

മുഹമ്മദ്(സ) നിരക്ഷനാണെന്നവർക്കറിയാം. ഒരു ഗ്രന്ഥത്തിന്റെ ആവിഷ്ക്കാരം നിർവ്വഹിക്കാനുള്ള അക്ഷരജ്ഞാനമോ, ലോക പരിചയമോ, വിജ്ഞാനമോ അദ്ദേഹത്തിനില്ലെന്നും അവര്‍ക്കറിയാം. പിന്നെ അദ്ദെഹമെങ്ങിനെ തങ്ങളിലേ മഹാപ്രതിഭകളെപ്പോലും നിശ്‌പ്രഭമാക്കുകയും അംബരപ്പിക്കുകയും ചെയ്ത ഒരു ഗ്രന്ഥത്തിന്റെ രചന നിർവഹിക്കും. അവർക്കു ചിന്തിക്കാവുന്നതാണല്ലോ?

ഖുർആനിലാകട്ടെ വൈരുദ്ധ്യങ്ങളൊന്നും ഇത് വരെയായി ആർക്കും സ്ഥാപിക്കാന്‍ സാധിച്ചിട്ടുമില്ല. 

(4:82‏أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ ٱللَّهِ لَوَجَدُوا۟ فِيهِ ٱخْتِلَفًۭا كَثِيرًۭا

അവർ ഖുർആനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നുവെങ്കിൽ അവരതിൽ ധാരാളം വൈരുദ്ധ്യങ്ങളും ഭിന്നതകളും കണ്ടെത്തുമായിരുന്നു. (4:82)

മുഹമ്മദ്(സ)ന്ന് ബുദ്ധിഭ്രമം സംഭവിച്ചിരിക്കൂന്നു എന്നാണവരുടെ മറ്റൊരു ജല്പനം. ഭ്രാന്തനെങ്ങിനെ  വസ്തുനിഷ്ടമായി, കാര്യങ്ങളെ കോർത്തിണക്കി, മനുഷ്യന്റെ ഉള്ളിനെ തൊട്ടുണർത്തുകയും കേള്‍വിയെ ജയിച്ചടക്കുകയും ബുദ്ധിയെ പിടിച്ചു നിർത്തുകയും ചെയ്യുന്ന ഒരു ഗ്രന്ഥത്തിന്റെ രചന നടത്തും? ഭ്രാന്തന്റെ പ്രസ്ഥാവനകള്‍ പരസ്പര വൈരുദ്ധ്യങ്ങളും അവാസ്തവങ്ങളും നിറഞ്ഞവയായിരിക്കുമല്ലോ. എന്നാല്‍ ഖുർആനിലാകട്ടെ വൈരുദ്ധ്യങ്ങളില്ല. അതിന്റെ ഉള്ളടക്കങ്ങളും പ്രസ്താവനകളുമൊക്കെ, മനുഷ്യനെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചുമൊക്കെ അഗാധ ജ്ഞാനമുള്ള, ആസൂത്രകന്റെ, നിയന്താവിന്റെ, പ്രസ്താവനകളായേ കാണാനാവൂ. നിങ്ങള്‍  ചിന്തിക്കുന്നില്ലേ?

‏أولم يتفكروا ما بصاحبهم من جنة إن هو إلا نذير مبين (7:184)

അവർ ചിന്തിക്കുന്നില്ലേ? അവരുടെ കൂട്ടുകാരന് (മുഹമ്മദ് നബിക്ക്) ഭ്രാന്തൊന്നുമില്ല. അദ്ദേഹം വ്യക്തമായി താക്കീത് നല്‍കിക്കൊണ്ടിരിക്കുന്ന ഒരാൾ മാത്രമാണ്‍. (7:184)

ഇനി അദ്ദേഹം മുന്നോട്ട് വെക്കുന്ന ആശയമാകട്ടെ, അത് നിങ്ങള്‍ക്കു പുതിയതൊന്നുമല്ല. പൂർവ്വപിതാക്കൾ ഇബ്രാഹീമിന്റെയും ഇസ്മായീലിന്റെയും പരമ്പര്യമാണല്ലോ നിങ്ങൾ അവകാശപ്പെടുന്നത്. അതേ മുഹമ്മദ് നബിയും പുതുതായൊരു മതവും കൊണ്ടുവന്നിട്ടില്ല.

(46:9‏قُلْ مَا كُنتُ بِدْعًۭا مِّنَ ٱلرُّسُلِ وَمَآ أَدْرِى مَا يُفْعَلُ بِى وَلَا بِكُمْ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ وَمَآ أَنَا۠ إِلَّا نَذِيرٌۭ مُّبِينٌۭ

നബിയേ പറയുക. ഞാൻ ദൈവദൂതന്മാരിൽ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്തു ചെയ്യാപ്പെടും എന്നനിക്കറിയുകയില്ല. …….. (അഹ്ഖാഫ്: 9)

പക്ഷെ, അഹങ്കാരവും, ദുരഭിമാനവും വിശുദ്ധ ഖുർആനെയും മുഹമ്മദ് നബിയെയും അംഗീകരിക്കുന്നതിൽ നിന്നും മനുഷ്യരെ തടയുന്നു.  ചിന്താശൂന്യതയാണതിനു കാരണം. എക്കാ‍ലത്തെയും അവിശ്വാസികളും ഖുർആനിന്റെ വിമർശകരും ആലോചനക്കു വിഷയമാക്കേണ്ട വസ്തുതകളാണു ഖുർആന്‍ മനുഷ്യന്റെ ചിന്തക്ക് മുമ്പിൽ സമർപ്പിച്ചിട്ടുള്ളത്. നിരക്ഷരനായ ഒരു പ്രവാചകന്‍, മനുഷ്യന്‍ ശാസ്ത്രമോ, ഭൗധിക വിജ്ഞാനങ്ങളൊ സ്വായത്തമല്ലാതിരുന്ന ഒരു കാലത്ത്, മനുഷ്യ സമൂഹത്തിന്‍ മുമ്പിൽ സമർപ്പിച്ചൊരു ഗ്രന്ഥം, അറിവും സാങ്കേതികതയും എത്രയോ ഉയരത്തിലെത്തിയിട്ടും അജയ്യമായി നിലകൊള്ളുന്നുവെന്നത് മനുഷ്യനെ ചിന്തിപ്പിക്കേണ്ടതല്ലെയോ? പക്ഷെ, സത്യം ജീവസ്സുറ്റതായി പ്രോജ്വലിച്ചു നില്‍കാത്തത് കൊണ്ടല്ല, മറിച്ച്  أكثرهم للحق كارهون  എന്നാല്‍ അവരില്‍ അധികപേരും സത്യത്തെ വെറുക്കുന്നവരത്രെ.

Sunday, May 1, 2011

സൂക്ഷിച്ചാല്‍ ദു:ഖിക്കേ


 ഖുര്‍‌ആന്‍ ലേണിംങ്ങ് ക്ലാസ്(QLS)
പാഠ ഭാഗം :   മുഅ‌മിനൂന്‍ : 63 – 67
സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്‍ദ

- 63   بل قلوبهم في غمرة من هذا ولهم أعمال من دون ذلك هم لها عاملون
പക്ഷെ, അവരുടെ ഹൃദയങ്ങള്‍ ഈ കാര്യത്തെപ്പറ്റി അശ്രദ്ധയിലാകുന്നു. അവര്‍ക്കത് കൂടാതെയുള്ള ചില പ്രവൃത്തികളാണുള്ളത്. അവരത് ചെയ്തുകൊണ്‍ദിരിക്കുകയാകുന്നു

غمرة  എന്നാല്‍ അശ്രദ്ധ, മൂടി/ അഞ്ജത.  غمرة من هذا  എന്നത് കൊണ്‍ദുദ്ദേശ്യം, ഖുറ്‌ആനെക്കുറിച്ചുള്ള അശ്രദ്ധ, നന്മതിന്മകളുടെ ലിഖിതം/ മുബ്ബ് പറഞ്ഞ സജ്ജനങ്ങള്‍ സല്‍കറ്മ്മങ്ങള്‍ ചെയ്തു ജീവിക്കുന്നതിനെക്കുറിച്ചൊക്കെയാകാം.
أعمال من دون ذلك   എന്നാല്‍ വിശാസികളുടെ വഴിയല്ലാത്ത, കുറ്റകരമായ തിന്മകളും നീചപ്രവര്‍ത്തനങ്ങളും.
**********
- 64   حتي إذا أخذنا مترفيهم بالعذاب إذا هم يجئرون
അങ്ങനെ അവരിലെ സുഖലോലുപന്മാരെ ശിക്ഷയിലൂടെ നാം പിടികൂടിയപ്പോള്‍ അവരതാ നിലവിളി കൂട്ടുന്നു.

مترف   സുഖിയന്‍/ആഡംബര്പ്രിയന്‍ . يجئرون   അവര്‍(സഹായമര്‍ത്ഥിചു)  നിലവിളി കൂട്ടുന്നു.
******************
- 65  لا تجئروا اليوم إنكم منا لا تنصرون
നിങ്ങളിന്നു നിലവിളി കൂട്ടേണ്‍ദ. തീര്‍ച്ചയയും നിങ്ങള്‍ക്കു നമ്മുടെ പക്കല്‍ നിന്നു സഹായം നല്‍കപ്പെടുകയില്ല.
-66   قد كانت آياتي تتلي عليكم فكنتم علي أعقابكم تنكصون
എന്റെ തെളിവുകള്‍ നിങ്ങള്‍ക്ക് ഓതി കേള്‍പ്പിക്കപ്പെടാറുണ്‍ദായിരുന്നു. അപ്പോള്‍ നിങ്ങള്‍ പൊങ്ങച്ചം നടിച്ചു കൊണ്‍ദു പുറം തിരിഞ്ഞുപോകുകയായിരുന്നു.

- 67  مستكبرين به سامرا تهجرون
ഒരു രാക്കഥയെന്നോണം നിങ്ങള്‍ അതിനെപ്പറ്റി (ഖുറ്‌ആനിനെപ്പറ്റി) അസംബന്ധങ്ങള്‍ പുലബുകയായിരുന്നു.

ഖുര്‍ആനെ ആക്ഷേപിക്കുക, ആളുകള്‍ ഖുര്‍ആന്‍ ശ്രദ്ധിക്കാതിരിക്കാന്‍ ബഹളമുണ്‍ദാക്കുക, പ്രവാചകന്‍(സ)യെക്കുറിച് അപവാദങ്ങളും കള്ളക്കഥകളും പറഞ്ഞു പരത്തുക തുടങ്ങി  വിവിധ രൂപത്തിലുള്ള ആരോപണങ്ങളും അപവാദങ്ങളും പ്രചരിപ്പീക്കലായിരുന്നു മുശ്‌രിക്കുകളുടെ ഏര്‍പാട്


***************************************************************************************
അല്ലാഹുവിന്റെ ശാസനകളിലും നിര്‍ദ്ദേശങ്ങളിലും മനുഷ്യനു കഴിയാത്തതൊന്നും ഇല്ല. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലം രേഖപ്പെടുത്തി സൂക്ഷിക്കുന്നുണ്‍ദ് താനും. ഈ വസ്തുതകളെക്കുറിച്ച് തികഞ്ഞ അശ്രദ്ധയിലും അവഗണയിലുമാണ്‍ അവിശ്വാസികളുള്ളതെന്നു മാത്രമല്ല, വിശാസികളായ ആളുകള്‍ മതത്തിന്റെ ലാളിത്വത്തിന്റെ തണലില്‍ നിന്നുകൊണ്‍ദ് നന്മകളില്‍ മുന്‍‌കടന്നതും സല്‍കര്‍മ്മങ്ങളില്‍ മുന്നോട്ട് പോയതുമൊന്നും ഗൌനിക്കാതെ തങ്ങളുടേതായ തിന്മകളിലും ദുശ്‌കര്‍മ്മങ്ങളീലും മുഴുകിയിരിക്കുകയുമാണവര്‍

അങ്ങിനെയിരിക്കെ, അവരെ അല്ലാഹുവിന്റെ ശിക്ഷ പിടി കൂടിയപ്പോള്‍, അവരതാ സഹായമഭ്യര്‍ത്തിച്ചു നിലവിളിക്കുകയായി.  പക്ഷെ എനി വിളിച്ചു കരഞ്ഞിട്ട് ഫലമില്ല. അവസരം കൈവിട്ടു പോയി.  ചിന്തിക്കാനും ഗ്രഹിക്കാനുമാവശ്യമായ സമയവും സാഹചര്യങ്ങളും വേണ്‍ദത്ര തെളിവുകളും നല്‍കപ്പെട്ടിരുന്നുവല്ലൊ. അതൊന്നുമ് ഉപയോഗപ്പെടുത്താതെ അശ്രദ്ധയിലും അവഗണനയിലുമായി കാലം കഴിക്കുകയാണ്‍ ചെയ്തത്. അഹങ്കാരവും ഗര്‍വ്വും,  വസ്തുതകള്‍ അംഗീകരിക്കുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിക്കുകയാണുണ്‍ദായത്. തങ്ങള്‍ ക‌അബയുടെ പരിപാലകരും ഹാജിമാര്‍ക്ക് വെള്ളം കൊടുക്കുന്നവരുമാണ്‍. അത്തരം കാര്യങ്ങള്‍ വിശ്വസിക്കുന്നതിനേക്കാള്‍  മഹത്തരമാണ്. അത് കൊണ്‍ദ് ഞങ്ങള്‍ വിശ്വസിക്കേണ്‍ദതില്ല എന്ന അഹങ്കാരമായിരുന്നു മക്കാ മുശ്‌രിക്കുകള്‍ക്ക്.

ഏതൊരു അവിശാസിയും ദുര്‍മാര്‍ഗ്ഗിയും ജീവീതകാലത്ത് വിശുദ്ധ ഖുര്‍ആനിന്റെ നിര്‍ദ്ദേശങ്ങളെ തള്ളിക്കളയുകയോ, അവഗണിക്കുകയോ ആണ്‍ ചെയ്യുകയെങ്കിലും, പിന്നീട് മരണശേഷം, അല്ലാഹുവിന്റെ ശിക്ഷ മുന്നില്‍ ബോധ്യപ്പെടുബോള്‍, തന്റെ മുന്‍ നിലപാടുകളെക്കുറിച്ച് പുനറ്ചിന്തയുണ്‍ദാകുകയും, ദുനിയാവിലേക്ക് ഒരു തിരിച്ചുപോക്ക് ലഭ്യമായിരുന്നുവെങ്കില്‍, സല്‍കര്‍മ്മങ്ങള്‍ ചെയ്തു നല്ല മുസ്ലിമായി ജീവിക്കാമെന്ന് ആശിച്ചു പോവുകയും അല്ലാഹുവിനോട് പറഞ്ഞു നോക്കുകയും ചെയ്യും.  പക്ഷെ അല്ലാഹുവിന്റെ മറുപടി

,   وأما الذين كفروا أفلم تكن آياتي تتلي عليكم فاستبكبرتم  وكنتم قوما مجرمين (الجاثية 31)
   എന്നാല്‍ അവിശ്വസിച്ചവരാരോ (അവരോട് പറയപ്പെടും) എന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കു ഓതിക്കേള്‍പിക്കപ്പെട്ടിരുന്നില്ലേ? എന്നിട്ട് നിങ്ങള്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ഒരു ജനതയാകുകയും ചെയ്തു.

وهم يصطرخون فيها ربنا أخرجنا نعمل صالحا غير الذي كنا نعمل أولم نعمركم ما يتذكر فيه من تذكر وجاءكم النذير فذوقوا فما للظالمين من نصير (فاطر-37)
അവര്‍ അവിടെ വെച്ചു മുറവിളി കൂട്ടും. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ പുറത്തയക്കേണമേ,  മുബ് ചെയ്തിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഞങ്ങള്‍ സല്‍ക്കര്‍മ്മം ചെയ്തു കൊള്ളാം. അപ്പോള്‍ നാം പറയും. ആലോചിക്കുന്നവനു ആലോചിക്കാന്‍ മാത്രം നിങ്ങള്‍ക്കു നാം ആയുസ്സ് തന്നില്ലേ? താക്കീതുകാരന്‍ നിങ്ങളുടെ അടുത്തു വരികയും ചെയ്തു. അതിനാല്‍ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക. അക്രമികള്‍ക്കു യാതൊരു സഹായവുമില്ല.

Monday, April 25, 2011

കഴിവില്‍ പെട്ടതെ ബധ്യതയുള്ളു.




  
62- ولا نكلف نفسا إلا وسعها ولدينا كتاب ينطق بالحق وهم لا يظلمون
ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ നാം ശാസിക്കുകയില്ല. സത്യം തുറന്നു പറയുന്ന ഒരു രേഖ നമ്മുടെ പക്കലുണ്ഡ്. അവരോട് അനീതി കാണിക്കപ്പെടുന്നതല്ല.كلف  അടിച്ചേല്പിച്ചു/നിറ്ബന്ധിച്ചു/ശാസിച്ചു എന്നറ്ത്ഥം.  يكلف  ഭാവികാലക്രിയ. നിറ്ബന്ധിക്കുന്നു/ക്കും എന്നറ്ത്ഥം.  وسع  കഴിവ്, ശേഷി.  لدي  അരികെ/പക്കല്‍. لدينا  നമ്മുടെ പക്കല്‍.    نطق – ينطق  സംസാരിക്കുന്ന/വിളിച്ചു പറയുന്ന


മനുഷ്യനെ സൃഷ്ടിച്ച അല്ലാഹുവിനു മനുഷ്യന്റെ മുഴുവന്‍ അവസ്ഥകളെക്കുറിച്ചും നന്നായി അറിയാം. അവരില്‍ ആരോഗ്യമുള്ളവരും ഇല്ലാത്തവരും, രോഗികളും ആരോഗ്യദ്രുഡഗാത്രന്മാരും, യാത്രക്കാരനും, വൃദ്ധന്മാരും യുവാക്കളും ധനികനും ദരിദ്രനും ഒക്കെയായി വിവിധ അവസ്ഥകളിലും സാഹചര്യങ്ങളിലുള്ളവരുണ്ണ്‍ദാകാം. അത് കൊണ്‍ദ് തന്നെ, ശരീഅത്ത് നിഷ്‌കറ്ശിച്ചിട്ടുള്ള ബാധ്യതകളും ഓരോരുത്തരുടെയും സാഹചര്യങ്ങള്‍ക്കും, അവസ്ഥകള്‍ക്കുമനുസരിച്ചായിരിക്കുക എന്നത് ദൈവകാരുണ്യത്തിന്റെ ഭാഗമാണു.  രോഗിയും, ആരോഗ്യവാനും ഒരേ അളവിലും അവസ്ഥയിലും ഇബാദത്തു കര്‍മ്മങ്ങള്‍ ചെയ്യാന്‍ ബാധ്യസ്ഥരല്ല. സക്കാത്ത് ഇസലാമിന്റെ നെടും തൂണായിരിക്കെത്തന്നെ, ധനമുള്ളവനേ സക്കാത്ത് കൊടുക്കാന്‍ ശാസിക്കപ്പെട്ടിട്ടുള്ളൂ. ഹജ്ജാകട്ടെ, ആരോഗ്യം, സാബത്തികം, യാത്രാ സൌകര്യം തുടങ്ങി വിവിധ സാഹചര്യങ്ങള്‍ ഒത്തിണങ്ങി വരുബോഴാണ് നിര്‍ബന്ധമാകുന്നത് (من استطاع اليه سبيلا)   ഇസ്ലാം ലളിതമാണു.  ആയാസ രഹിതമാണ് അതിന്റെ അനുഷ്ടാനങ്ങളും ആചാരങ്ങളും.ആല്ലാഹു മനുഷ്യനു പ്രയാസം ഉണ്‍ദാകണമെന്നു ഉദ്ദ്യേശിക്കുന്നേയില്ലما يريد الله ليجعل عليكم من حرج   
അല്ലാഹു നിങ്ങള്‍ക്ക് ലഗൂകരണമാണുദ്ദ്യേശിക്കുന്നത് (കാരണം) മനുഷ്യന്‍ ദുര്‍ബ്ബലനായാണു സൃഷ്ടിക്ക്പ്പെട്ടിരിക്കുന്നത്. يريد الله يخفف عنكم وخلق الإنسان ضعيفا (نساء 26) ദീനിന്റെ അനുഷ്ടാനം പ്രയാസകരമാക്കുന്ന ഒരു ശാസനയും അല്ലാഹു നല്‍കിയിട്ടില്ല. ആരെങ്കിലും ദീനിനെ പ്രയാസകരവും ഞെരുക്കവുമുഇള്ളതാക്കുന്നുവെങ്കില്‍ മതം അവനെ തോല്പിക്കുകയെയുള്ളു. (ഹദീസ്) അത് കൊണ്‍ദ്  فالتقوا الله ماستطعتم (تغابن 16)   കഴിവനുസരിച്ച നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുക.  

അല്ലാഹുവിറ്റ്നെയടുക്കലുള്ള ഗ്രന്ഥം മനുഷ്യന്റെ കറ്മ്മങ്ങള്‍ രേഖപ്പെടുത്തിയ കറ്മ്മരേഖകയണെന്നും അല്ലാഹുവിന്റെ ജ്ഞാന രേഖയാണെന്നും(لوح المحفوظ) അഭിപ്രായപ്പെട്ടവരുണ്‍ദ്.  രണ്‍ദായാലും ആ രേഖയില്‍ നിന്നും യാതൊന്നും വിട്ടുപോവുകയോ, എന്തെങ്കിലും അന്യായമായത് കൂട്ടിച്ചേര്‍ക്കുകയോ ചെയ്യപ്പെടുകയില്ല് എന്നത് ഉറ്പ്പാണ്‍.

ولدينا كتاب എന്നു പറഞ്ഞത്, മനുഷ്യന്റെ മുഴുവന്‍ കര്‍മ്മങ്ങളും നിലപാടുകളും അല്ലാഹു രേഖപ്പെടുത്തിക്കൊണ്‍ദിരിക്കുന്നു. ആ കര്‍മ്മരേഖയില്‍ നിന്നു യാതൊന്നും വിട്ടുപോവുകയോ, അധികമായി കൂട്ടിച്ചേര്‍ക്കപ്പെടുകയോ ഇല്ല. വിചാരണ വേളയില്‍ ആ രേഖ മനുഷ്യന്റെ കയ്യില്‍ നല്‍ക്പ്പെടുകയും, തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായി വായിപ്പിക്കപ്പെടുകയും ചെയ്യും.
هذا كتابنا ينطق عليكم بالحق إنا كنا نستنسخ ما كنتم تعملون جاثية 29
ഇതാ നമ്മുടെ രേഖ. നിങ്ങള്‍ക്കെതിരായി അത് സത്യം തുറന്നു പറയുന്നതാണു. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്‍ദിരുന്നതെല്ലാം നാം എഴുതിക്കുന്നുണ്‍ദായിരുന്നു.  
ووضع الكتاب فتري المجرمين مشفقين مما فيه ويقولون يا ويلتنا مالهذا الكتاب لا يغادر صغيرة ولا كبيرة إلا أحصيها ووجدوا ماعملوا حاضرا ومايظلم ربك أحدا (49 الكهف)
കറ്മ്മങ്ങളുടെ രേഖ വെക്കപ്പെടും. അപ്പോള്‍ കുറ്റവാളികളെ അതിലുള്ളതിനെപ്പറ്റി ഭയമുള്ളവരായ നിലയില്‍ നിനക്കു കാണാം. അവറ് പറയും. അയ്യോ, ഞങ്ങള്‍ക്ക് നാശം. ഇതെന്ത് രേഖയാണു. ചെറുതോ വലുതോ ആയ ഒന്നും തന്നെ അത് കൃത്യമായി രേഖപ്പെടുത്താതെ വിട്ടു കളയുന്നില്ലല്ലോ. തങ്ങള്‍ പ്രവറ്ത്തിച്ചതൊക്കെ രേഖയില്‍ അവറ് കണെദത്തും. നിന്റെ രക്ഷിതാവ് യാതൊരാളോടും അനീതി കാണിക്കുകയില്ല. وهم لا يظلمون അവര്‍ ചെയ്തത് നഷ്ടപ്പെട്ടു പോവുകയോ, ചെയ്യാത്തത് കൂട്ടിച്ചേര്‍ക്കപ്പെടുകയോ ഇല്ല.                                                                                                                                                                        

Sunday, April 10, 2011

കരുതലോടെ വിശ്വാസി


ജീവിതത്തില്‍ നന്മ നിറക്കാന്‍ ധൃതികൂട്ടുന്നവരും അതിന്നായി മത്സരിക്കുന്നവരുമായ വിശ്വാസികളുടെ സവിഷേതകല്‍ എടുത്തു പറയുന്നു.

إن الذين هم من خشية ربهم مشفقون  -57
(തീറ്ച്ചയായും തങ്ങളുടെ രബ്ബിനെപ്പറ്റിയുളള ഭയത്താല്‍ നടുങ്ങുന്നവര്‍)
خشية   എന്നാല്‍ ഭയം (خوف) എന്നറ്ത്ഥം. അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചുള്ള പേടി എന്ന് വിവക്ഷ. أشفق-يشفق – إشفاق  എന്നാല്‍ ആശങ്ക. مشفق  എന്നതിന്റെ ബഹുവചനരൂപമാണു مشفقون  .  ഭയം(خوف) എന്ന് പറയുന്നതിനേക്കാള്‍ അര്‍ത്ഥപൂര്‍ണ്ണമാണു  إشفاق  എന്ന പ്രയോഗം. ആശങ്കയും ഉല്‍കണ്ഠയും നിറഞ്ഞ ഭയം എന്നര്‍ത്ഥം.

വിശാസികള്‍ അല്ലാഹുവിനെക്കുറിച്ച് തികഞ്ഞ  പ്രതീക്ഷവെച്ചു പുലര്‍ത്തുന്നവരാണെങ്കില്‍ കൂടി അവ്ന്റെ ശിക്ഷയെക്കുറിച്ച് കടുത്ത ഭയവും പേടിയുമുള്ളവരായിരിക്കും.

അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വശമാണു ഖുര്‌ആന്‍ ഏറെ പ്രതിപാദിച്ചിട്ടുള്ളതെങ്കിലും അവന്റെ ശിക്ഷ അര്‍ഹിക്കുന്നവര്‍ക്ക് അത് കടിന കഠോരമായിരിക്കുമെന്ന് ഖുറ്ആന്‍ പറയുന്നു.  إن ربك لذو مغفرة للناس علي ظلمهم وإن ربك لشديد العقاب (العد -6) തീര്‍ചയായും, നിന്റെ രക്ഷിതാവ് മനുഷ്യര്‍ അക്രമം പ്രവര്‍ത്തിച്ചിട്ടു കൂടി അവര്‍ക്കു പാപമോചനം നല്‍കുന്നവനത്രെ, തീര്‍ച്ചയായും, നിന്റെ രക്ഷിതാവ് കഠിനമായി ശിക്ഷിക്കുന്നവനുമാണ്‍.നുഅമാനുബുനു ബഷീര്‍ നബി(സ) പറയുന്നതായി കേട്ടു എന്ന് പറഞ്ഞുകൊണ്‍ദ് പറഞ്ഞു. തീര്‍ച്ചയായും നരകത്തിലെ ഏറ്റവും നിസ്സാരമായ ശിക്ഷ ഒരു മനുഷ്യന്റെ കാല്പാദങ്ങള്‍ക്കിടയില്‍  ഒരു തീക്കനല്‍ വെക്കുന്നതായിരിക്കും. അതിന്റെ ചൂട് നിമിത്തം അവന്റെ തലച്ചോറ് തിളച്ചു മറിയും. മറ്റുള്ളവരുടെയൊക്കെ ശിക്ഷ അവന്റേതിനേക്കാല്‍ ലഘുവായിട്ടേ അവനു തോന്നുകയുള്ളൂ. (ബുഖാരി-മുസ്ലിം)

അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചുള്ള ഈ ഭയവും പേടിയും കാരണം സദാ അനുസരണയില്‍ ഉറച്ചു നില്‍കാനും തെറ്റില്‍ വീണ്‍ പോവാതിരിക്ക്നുമുള്ള കരുതല്‍ എപ്പോഴുമവന്റെ ജീവിതത്തിലുണ്‍ദാവും.
58 – والذين هم بآيات ربهم يؤمنون
(തങ്ങളുടെ രക്ഷിതവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും)

അല്ലാഹുവിന്റെ സാന്നിദ്ധ്യത്തെയും അസ്ഥിത്വത്തെയും സ്ഥാപിക്കുന്ന തെളിവുകളും രേഖകളും (അത് പ്രാപഞ്ചിക പ്രതിപാസമാകട്ടെ, പാരായണം ചെയ്യപ്പെടുന്ന വേദവാക്യങ്ങളാകട്ടെ) അവയൊക്കെയും അവര്‍ക്ക് വിശ്വാസത്തില്‍ വര്‍ദ്ധനവ് നല്‍കുന്നതും ദൈവീകമാണെന്ന് അംഗീകരിക്കുന്നതിനു മടിയില്ലാത്തതുമാണു. ഖുര്‌ആന്‍ വചനങ്ങളുടെ ദൈവീക പിന്‍ബലത്തെക്കുറിച്ച് അവര്‍ക്ക് തരിബ്ബും സംശയമുണ്‍ദാകില്ലന്ന്  മാത്രമല്ല, ഓരോ വചനവും അവരില്‍ വിശ്വാസവര്‍ദ്ധനവ് സൃഷ്ടിക്കുകയാണ് ചെയ്യുക.
إنما المؤمنون الذين إذا ذكر الله وجلت قلوبهم وإذا تليت عليهم آياته زادتهم إيمانا وعلي ربهم يتوكلون (الأنفال – 2)
അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ചു നടുങ്ങുകയും അവന്റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചു കേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണു വിശ്വാസികള്‍.

59 – والذين هم بربهم لا يشركون
തങ്ങളുടെ രക്ഷിതവിനോട് പങ്കു ചേര്‍ക്കാത്തവരും

ശുദ്ധ തൌഹീദിന്റെ വാക്താക്കളും, ശിര്‍ക്കിന്റെ ലാഞ്ജന ജീവിതത്തില്‍ വന്നുപോവാത്തവരുമായിരിക്കുമവര്‍.   ഇമാം റാസിയുടെ വീക്ഷണത്തില്‍ ഇവിടെ ഉദ്ദേശിക്കുന്നത്, ചെറിയ  ശിര്‍ക്കിനെയാണു. അതായത് رياء() നെ. (الشرك الأصغر الرياء ) വിശ്വാസ-കര്‍മ്മങ്ങളില്‍ യതൊരു തരത്തിലുമുള്ള ശിര്‍ക്കും വരാതിരിക്കുന്നതോടൊപ്പം, കര്‍മ്മങ്ങള്‍ അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷമാക്കിയും മറ്റാരെയും കാണിക്കാന്‍ വേണ്‍ദിയല്ലാതെയുമായിരിക്കുമെന്നുദ്ധേശ്യം. എത്ര തീവ്രമായ ഭക്തിയും ശിറ്ക്കിന്റെ അംശം കലരുന്നതോടെ നിഷ്ഫലവും അല്ലാഹുവിന് താല്പര്യമില്ലാത്തതുമായി മാറുന്നു.  മറ്റുള്ളവരുടെ പ്രശംസയും ശ്രദ്ധയും നേടാന്‍ വേണ്‍ദി ചേയ്യുന്നതിന്റെയും അവസ്ഥ അത് തന്നെ. إن الشرك لظلم عظيم  (തീര്‍ച്ചയായു, ശിര്‍ക്ക് കടുത്ത അക്രമം തന്നെ

60 – والذين يؤتون ما آتوا وقلوبهم وجلة أنهم إلي ربهم راجعون
(രക്ഷിതാവിലേക്ക് തങ്ങള്‍ മടങ്ങിച്ചെല്ലേണ്‍ദവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോട് കൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരും)

يؤتون ما آتوا  എന്നതിന്‍ അവര്‍ നല്‍കുന്ന ദാനധര്‍മ്മങ്ങളെന്നും, അവര്‍ ചെയ്യുന്ന സല്‍കര്‍മ്മങ്ങളെന്നും ഉദ്ദേശിക്കപ്പെടുന്നതായി പറയപ്പെടുന്നുണ്‍ദ്. آتي – يوتي  എന്നെടുക്കുബോള്‍ പ്രവര്‍ത്തിയില്‍ കൊണ്‍ദു വന്നതെന്നും, أعطي – يعطي  എന്നെടുക്കുബോള്‍ ചിലവഴിച്ചത് എന്നും അര്‍ത്ഥം വരുന്നു. وجل  എന്നാല്‍ ഭയം എന്നര്‍ത്ഥം. സ്ത്രീലിംഗപ്രയോഗമാണ് وجلة   അതായത് അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച പേടിയും തന്റെ സല്‍കര്‍മ്മങ്ങളെക്കുറിച്ച ആശങ്കയുമെന്നര്‍ത്ഥം.

വിശ്വാസത്തില്‍ അടിയുറച്ചവര്‍ തങ്ങളുടെ ഒരോ കാലടികളും ഭയത്തോടെയും കരുതലോടെയുമായിരിക്കും മുന്നോട്ട് വെക്കുക. അവര്‍ സല്‍ക്കര്‍മ്മനിരതരാണെങ്കില്‍ കൂടി ആത്മ വിശ്വാസത്താലവര്‍ക്ക് സമാധാനമടയാന്‍ കഴിയില്ല. കാരണം തങ്ങളുടെ കര്‍മമങ്ങളുടെയും ദാനധര്‍മ്മങ്ങളുടെയും സ്വീകാര്യതയെക്കുറിച്ച ആശങ്ക തന്നെ. അത്കൊണ്‍ദ് തന്നെ, വിശ്വാസികള്‍ സദാ കരുതലോടെയും പിഴവുകള്‍ വരാതിരിക്കാനുള്ള ശ്രദ്ധയോടെയുമായിരിക്കും  മുന്നോട്ട് നീങ്ങുക.

ആയിശ(റ) നബി(സ)യോട് والذين يؤتون ما آتوا  എന്ന ആയത്തിനെക്കുറിച്ച് ചോദിച്ചു.  റസൂലേ, ഈ വചനം വ്യഭിചരിക്കുകയും, കള്ളു കുടിക്കുകയും മോഷ്ടിക്കുകയും ചെയ്തിട്ട് അതിന്റെ പേരില്‍ അല്ലാഹുവിന്റെ ശിക്ഷയെ പേടിക്കുന്നവരെക്കുറിച്ചാണോ ? റസൂല്‍ പറഞ്ഞു.  അല്ലാ സിദ്ദീഖിന്റെ മകളെ, നമസ്കരിക്കുകയും, നോബ്ബ് നോല്‍ക്കുകയും സക്കാത്ത് നല്‍കുകയും ചെയ്തിട്ട്, തന്റെ അത്തരം കര്‍മ്മങ്ങള്‍ അല്ലാഹുവിന്റെയടുക്കല്‍ സ്വീകരിക്കപ്പെടാതെ പോകുമോ എന്ന് ആശങ്കപ്പെടുന്നവരെക്കുറിച്ചാണ്.

വിഞ്ജാനികള്‍ക്കു തങ്ങളില്‍ വന്നു പോകുന്ന പിഴവുകളെക്കുറിച്ചുള്ളതിനേക്കാള്‍ ആശങ്കയും വേവലാതിയും തങ്ങള്‍ ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങളെക്കുരിച്ചും അല്ലാഹിവിന്റെയടുക്കല്‍ അതിന്റെ സ്വീകാര്യതയെക്കുറിച്ചുമായിരിക്കും ഉണ്‍ദായിരിക്കുക. കാരണം, പിഴവുകള്‍ തിരിച്ചറിഞ്ഞാല്‍ അത് പാശ്ചാത്താപ്ത്തിലൂടെ മായ്ച്ചുകളയാം. പക്ഷെ, ചെയ്ത സല്‍കര്‍മ്മങ്ങള്‍ അല്ലാഹുവിന്റെയടുക്കല്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നുവോ എന്നറിയാന്‍ വിചാരണനാള്‍ വരെ കാത്തിരിക്കുകയല്ലാതെ മാര്‍ഗ്ഗമൊന്നുമില്ലല്ലോ.  അന്ന് ഫലം മറിച്ചായാല്‍ തിരുത്താന്‍ അവസരവുമില്ല.

61 – ألئك يسارعون في الخيرات وهم لها سابقون
(അവരത്രെ നന്മകളില്‍ ധൃതിപ്പെട്ട് ചെല്ലുന്നവറ്. അവരത്രെ അവയില്‍ മുബെ ചെന്നെത്തുന്നവരും.)

വിശ്വാസികള്‍ക്ക് അല്ലാഹുവിന്റെ കല്പനകള്‍ ചെയ്തു തീര്‍ക്കാന്‍ ധൃതിയും പുണ്യങ്ങളില്‍ മുബിലെത്താനുള്ള അഭിവാഞ്ചയും സദാ ഉണ്‍ദായിരിക്കും. അല്ലാഹുവിന്റെ കണിശമായ വിചാരണയെക്കുറിചച് അവര്‍ ബേചാറിലായിരിക്കും. فمن نوقش فقد هلك  (ആര്‍ കണിശമായി വിചാരണ ചെയ്യപ്പെട്ടുവൊ അവന്‍ നശിഛത് തന്നെ) എന്ന നബിവചനം അവരെ ആശങ്കപ്പെടുത്തിക്കൊണ്‍ദിരിക്കും. ഹസനുല്‍ ബസരി (റ) പറഞ്ഞു. വിശ്വാസിയില്‍  കര്‍മോത്സുകതക്കൊപ്പം ആശങ്കയും, അവിശ്വാസിയില്‍ തിന്മകള്‍ക്കൊപ്പം നിര്‍ഭയത്ത്വവുമായിരിക്കും സമ്മേളിച്ചിരിക്കുക